Wednesday, May 7, 2008

നിര്‍വചനം

മിത്രമേ മിടിക്കുന്ന
ഹൃദയം തുരക്കുക
കാണാതെ വന്നെന്‍ കാതില്‍
കാരീയമിറ്റിക്കുക
എപ്പൊഴും നിഴലായെ-
ന്നൊപ്പമേ നടക്കുക
കണ്ണിന്റെ തിളക്കങ്ങള്‍
കട്ടു നീ കതിര്‍ക്കുക
നാവിന്മേല്‍ പാഷാണത്തിന്‍
പാരുഷ്യം പുരട്ടുക
ഉറ്റവന്‍ ഞാനെന്നാലു-
മൊറ്റു നീ കൊടുക്കുക
പാപത്തിന്‍ പണംകൊണ്ട്
പാനോപചാരം ചെയ്ക..
മിത്രമാണെന്നാലും നീ
സ്നേഹിക്കുന്നുമുണ്ടാവാം
അല്ലെങ്കിലെല്ലായ്പോഴും
നിഴലായ് നടക്കുമോ..

3 comments:

തിരുത്തല്‍‌വാദി said...

എന്റെ ബ്ലോഗുകള്‍ ഒന്നും തന്നെ ഒരു അഗ്രിഗേറ്ററിലും വരാന്‍ അഗ്രിഗേറ്ററുകള്‍ വാഴുന്ന തമ്പുരാന്മാര്‍ സമ്മതിക്കാത്തതുകൊണ്ട് ഞാന്‍ ഈ ബൂലോഗത്തെ ഒരു സ്വതന്ത്ര പരമാധികാര അഗ്രിഗേറ്ററായി സ്വയം അവരോധിച്ചുകൊള്ളുന്നു.

അല്ല പിന്നെ !

എന്റെ ബ്ലോഗ് :

caiadigalumcaladigalum.blogspot.com

ധ്വനി | Dhwani said...

കാണാതെ വന്നെന്‍ കാതില്‍
കാരീയമിറ്റിക്കുക
കണ്ണിന്റെ തിളക്കങ്ങള്‍
കട്ടു നീ കതിര്‍ക്കുക

സൗഹൃദത്തിന്റെ നിര്‍വചനവും പിന്നെ അവസാനത്തെ ഇത്തിരിപ്രതീക്ഷയും ...
:)

Unknown said...

ആശംസകള്‍ !