Tuesday, May 6, 2008

അവസ്ഥ

നഖമുനകള്‍ക്ക് മുറുക്കം പോരാ
നാവിന്
ശാപമെരുക്കം പോരാ
കണ്ണിനപരനിലെ ദോഷം-
കാണാനുള്ള വഴക്കം പോരാ
കുറ്റമൊളിക്കാനറിയില്ല,കരള്‍-
കൊത്തിനുറുക്കാനാവില്ല
പിന്നെങ്ങനെ ഞാനൊരു കവിയാകും
കൃതി-
യെങ്ങനെപിറവിയെടുക്കും...

5 comments:

ഫസല്‍ ബിനാലി.. said...

കവിയിലെ കവിത താനെ വന്നു കൊള്ളും,
കാത്തിരിക്കുക, കൂടുതല്‍ വായനയും എഴുത്തും വരട്ടെ

നജൂസ്‌ said...

സത്യം.

siva // ശിവ said...

നന്നായി....

Unknown said...

നന്നായി ചിന്തിച്ച് എഴുതുക അപ്പോ കവിയാകും

Jayasree Lakshmy Kumar said...

എന്നിട്ടാണോഇത്രയൊക്കെ എഴുതിയത്!