നാലുചുറ്റും ചുമരുകള്‍ക്കുള്ളില്‍ ഞാന്ഭീതിയേറും മുഖവുമായ് പിന്നില്‍ നീ
കണ്ണിലെന്തൊരു ദൈന്യത!മിത്രമേ
ഒറ്റയായുപേക്ഷിക്കില്ല നിന്നെ ഞാന്‍...
ചുറ്റുവന്മതില് മേലെ നീലാകാശ-
മെത്രനക്ഷത്രമെത്രതേജോമയം
പുഞ്ചിരിക്കയാണിപ്പൊഴും വര്‍ഷങ്ങള്‍-
ക്കെത്രമുന്പേ പൊലിഞ്ഞതാണെങ്കിലും
അപ്പുറത്തെത്തിനോക്കുംനിഴലുകള്-
ക്കൊപ്പമെത്താനെനിക്കില്ല കൌതുകം
മിന്നിമായും മിനുക്കങ്ങള്‍ കണ്ടുനീ
കണ് മിഴിക്കേ തപിച്ചുപോകുന്നു ഞാന്‍
രക്ഷയൊറ്റയ്ക്ക് ഞാന്‍ ,നീ-യനര്ഹന്റെ
നിത്യജീവനം നീതിയാം കാലമേ
ഒറ്റുകിട്ടുവാന് നേരമായ് സ്നേഹിതര്‍-
കാത്തുനില്ക്കുന്നതെന്നെയോനിന്നെയോ
ഈയിരുട്ടിന്നിടത്തരം നീതിയില്‍
നേര്പാതിയും കാണാതിരിക്കിലും
തീ പിടിക്കും നടുക്കങ്ങള്‍ പോലെ നിന്
നെഞ്ചിടിക്കും തുടിപ്പുകള്‍ കേള്പ്പുഞാന്
വാരിയെല്ലു വലിച്ചൂരിനേരിന്റെ
കാരമുള്ളിനാല്‍ കോര്ത്തൂപരസ്പരം
ചാരിവയ്ക്കുന്നു സ്നേഹമണ് ഭിത്തിയില്‍
കാലുവെയ്ക്കുക കയ്യേണിയാണു ഞാന്‍...
1 comment:
വാരിയെല്ലു വലിച്ചൂരിനേരിന്റെ
കാരമുള്ളിനാല്‍ കോര്ത്തൂപരസ്പരം
ചാരിവയ്ക്കുന്നു സ്നേഹമണ് ഭിത്തിയില്‍
കാലുവെയ്ക്കുക കയ്യേണിയാണു ഞാന്‍...
ഇന്നുമുണ്ടൊ ഇത്തരം ആളുകള്‍?
Post a Comment