കൈതവാരണ്യങ്ങളില്‍ നടന്നെന് കാലു-
മെന്‍ കരള്‍പ്പൂവും മുറിഞ്ഞു
കണ്ടകമാരികള്‍ പെയ്തുവീണെന്‍ മെയ്യു-
മേതോ കിളിയും പിടഞ്ഞു
എത്ര കിനാവുകള്‍ നഷ്ടം സമാശ്വാസ-
മേകുവാനല്ല പഴിക്കുവാനിഷ്ടം
ഹരണം കഴിഞ്ഞു കണക്കുനോക്കുമ്പോള്‍
വ്രണിതമീ ജീവിതം ശിഷ്ടം
ഗ്രഹണത്തിനേതു താളം,തീപിടിക്കുന്ന
വ്യര്‍ത്ഥമെന്‍ ചിന്തയ്ക്കു രാഹുകാലം
സര്‍ഗശക്തിക്കു പ്രവാസം,വരണ്ടെത്തി-
നോക്കും നിലാവിന്നു സന്നിപാതം
എണ്ണിയടുക്കാന് തുടങ്ങവേ കൈവിട്ടു-
മണ്ണിലൊടുങ്ങിക്കിതയ്ക്കും സുഖാന്ത്യങ്ങള്
പിന്നിട്ടപാതയിലൊക്കെയുമക്കങ്ങള്-
ചൂടും ദുരന്തദൂരംചൂണ്ടിക്കല്ലുകള്
പോകുവാന്‍ നേരായ പാതയേത്,നേരു-
കാട്ടുവന്‍ പോന്നവന്‍ പോയതെങ്ങ്....
കൈതവാരണ്യങ്ങളില്‍ നടന്നെന് കാലു-
മെന്‍ കരള്‍പ്പൂവും മുറിഞ്ഞു
കണ്ടകമാരികള്‍ പെയ്തുവീണെന്‍ മെയ്യു-
മേതോകിളിയും പിടഞ്ഞു....
Saturday, May 3, 2008
Subscribe to:
Post Comments (Atom)
4 comments:
നിന്റെ പാതയില്‍ പൂവിതറി,
നറു പുഞ്ചിരി,തന് ചുണ്ടിലേറിയാ,
പെണ്‍കിടാവെങ്ങോ കാത്തിരിപ്പൂ,
പരീക്ഷയായിട്ട് പോയിരുന്നു പഠിക്കെടാ ചെക്കാ,
ജൂണ്‍ കഴിയാതെ നിന്നെയീ ഏരിയയില്‍ കണ്ടു പോകരുത്
aaromal..
thutakkam nannaayi..
pinne onnum kandilla
നല്ല കവിത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
നന്നായിരീക്കുന്നു ആരോമല്‍
Post a Comment