Tuesday, April 29, 2008

കടല്‍ജന്മം


പെരിയ മീനുകള്‍ പോരാടിനേടുമുള്‍-
ക്കടലിലാണെന്റെ ജീവിതം.
നേര്‍ക്കുനേര്‍-
പൊരുതിനില്‍ക്കാനുടല്‍ക്കരുത്തില്ലാത്തൊ-
രുരിയ ജന്മം,നിരന്വയം,നിര്‍മമം..

കരയിലേറിയും ,തേറിയും ഉള്ളിലൂ-
ടെരിയുമേതോ പൊരിത്തീ പടര്‍ത്തിയും
നുരയൊടുങ്ങാ കലിപ്പുറത്തേറുമി-
ത്തിരയിലങ്ങിങ്ങു പായുകയാണു ഞാ‍ന്‍..

31 comments:

Visala Manaskan said...

ബൂലോഗത്തെ സ്നേഹക്കൂട്ടത്തിലേക്ക് ആരോമലന് എന്റെ ഹൃദയം നിറഞ്ഞ സ്വാഗതം.

പടം കിണുക്കന്‍. കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല! :)

അനില്‍ശ്രീ... said...

welcome....

Anonymous said...

മലയാളം ബൂലോഗത്തിലേക്ക് ആരോമലിന്‌ സ്വാഗതം.

ഫോട്ടോ ബ്ലോഗ് ആണെന്നു തോന്നുന്നു. ആശംസകള്‍

നിരക്ഷരൻ said...

ഒരു പെരിയ മീനായി നിങ്ങളും ഈ ബൂലോകമാകുന്ന കടലില്‍, പൊരുതി സ്ഥാനമുറപ്പിക്കട്ടെ എന്നാശംസിക്കുന്നു.

ബൂലോകത്തേക്ക് സ്വാഗതം.

വി. കെ ആദര്‍ശ് said...

happy blogging

യാരിദ്‌|~|Yarid said...

ആരോമലിനു ബൂലോഗത്തിലേക്കു ഹൃദ്യമായ സ്വാഗതം..!!

കവിത അറിയില്ല ( എന്നു വെച്ഛാല്‍ ആസ്വദിക്കാ‍നറിയില്ല..!!) അതോന്റ് അവിടെ കമന്റില്ല..ഫോട്ടോ സൂപ്പറായിരിക്കുന്നു..:)

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം ബൂലോകത്തേക്ക്, പോരട്ടെ നല്ല നല്ല പോസ്റ്റുകള്‍.

കുറ്റ്യാടിക്കാരന്‍|Suhair said...

ഓമലേ... ആരോമലേ... ബൂലോകത്തേക്ക് എന്റെ വകയും സ്വാഗതം

Sherlock said...

സ്വാഗതം :)

qw_er_ty

G.MANU said...

സ്വാഗതം മാഷേ.

ആശംസകള്‍....

വല്യമ്മായി said...

സ്വാഗതം

salil | drishyan said...

നല്ല വായന. കൂടുതല്‍ പോസ്റ്റുകള്‍ പോരട്ടെ.

ബൂലോകത്തിലേക്ക് സുസ്വാഗതം.

സസ്നേഹം
ദൃശ്യന്‍

Balu said...

അങ്കത്തട്ടിലിറങ്ങിയ ആരോമല്‍ ചേകവരേ, തുടക്കം കലക്കന്‍.
പയറ്റു തുടരുക

തറവാടി said...

സ്വാഗതം :)

ബാജി ഓടംവേലി said...

സ്വാഗതം :) :)

Ranjith chemmad / ചെമ്മാടൻ said...

"കരയിലേറിയും ,തേറിയും ഉള്ളിലൂ-
ടെരിയുമേതോ പൊരിത്തീ പടര്‍ത്തിയും
നുരയൊടുങ്ങാ കലിപ്പുറത്തേറുമി-
ത്തിരയിലങ്ങിങ്ങു പായുക"
ഞങ്ങളൊപ്പമുണ്ട്
ആശംസകള്‍...........

മൂര്‍ത്തി said...

സ്വാഗതം..നല്ല നല്ല പോസ്റ്റുകള്‍ ഇടുമല്ലോ..

siva // ശിവ said...

സ്വാഗതം....ആശംസകള്‍.....

Cartoonist said...

ഹാരോമലേ,
സ്വാഗതം.. സുസ്വാഗതം..സുസ്സുസ്വാഗതം (ഇനി വയ്യ) :)

chithrakaran ചിത്രകാരന്‍ said...

പ്രിയ ആരോമലേ,
ചിത്രകാരന്റെ സ്വാഗതം.
വലിയ മീനുകള്‍ വിഹരിക്കുന്ന കടലില്‍ ആയിരം ജന്മങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാഗതം

Unknown said...

സ്വാഗതം

മലബാറി said...

ആരോമലേ.........
ഇപ്പോള്‍ മനസ്സിലായില്ലേ ബൂലോകം എത്ര interactive ആണെന്ന് .വരാന്‍ വൈകിയതില്‍ വിഷമമും തോന്നിയിട്ടുണ്ടാവുമല്ലോ...എന്തായാലും വൈകിയിട്ടില്ല..സജീവമായി തുടങ്ങിക്കോളു..എല്ലാവരും കാത്തിരിക്കുന്നു..നല്ല വരികള്‍ക്കും വാചകങ്ങള്‍ക്കുമായി.
എല്ലാ ആശംസകളും നേരുന്നു.

പൈങ്ങോടന്‍ said...

സ്വാഗതം സുഹൃത്തേ...
കവിത ഇഷ്ടപ്പെടുന്ന ഒരുപാടുപേര്‍ ഈ ബൂലോഗത്തുണ്ട്.അവര്‍ക്കായി നല്ല നല്ല കവിതകള്‍ ഈ ബ്ലോഗില്‍ പിറക്കട്ടെ

വിശാലന്‍ പറഞ്ഞപോലെ, കവിതയെപ്പറ്റി അഭിപ്രായിക്കാന്‍ ഞാനായിട്ടില്ല

കാപ്പിലാന്‍ said...

Welcome to Ooty.Glad to meet You

തോന്ന്യാസി said...

ഇക്കണ്ട ആള്‍ക്കാരൊക്കെ പറഞ്ഞതു പോരെങ്കില്‍ ഞാനും പറയാം.....

ബൂലോഗത്തേക്ക് സ്വാഗതം.....

കാവ്യ said...

ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങാന്‍
താങ്കള്‍ക്ക് കൊട്ടിഘോഷിക്കപ്പെട്ട
ഒരു ശില്പ്പശാലയുടെ
പിന്‍ബലം വേണ്ടി വന്നു
പത്രപ്രവറ്ത്തകനായ താങ്കള്‍
ഇത് നേരത്തെ തുടങിയില്ല എന്നതും
ഇത്തരം പ്രസാധനമാറ്ഗ്ഗങ്ങളെക്കുറിച്ച്
അറിഞ്ഞിരുന്നില്ല എന്നതും കഷ്ടമായി
എന്തായാലും,
ബൂലോഗത്തിലേക്ക് സ്വാഗതം

ഏറനാടന്‍ said...

ആരോമല്‍ സധൈര്യം തുടരുകയീ സപര്യ. സുസ്വാഗതം. എല്ലാ ഭാവുകങ്ങളും നേരുന്നു.

ബയാന്‍ said...

വല്യ സ്വാഗതം സജ്ജീവ് (കാര്‍ട്ടൂണിസ്റ്റ്) പറഞ്ഞുപോയി, അവനവന്റെ കപാകിറ്റിയും നോക്കേണ്ടെ, സ്വാഗതം.

ഈ ബൂലോകം ഒരു വല്ലാത്ത ലോകമാ മാഷെ, അനുഭവിച്ച് തന്നെ അറിയണം. ഇനിയും വൈകരുത്.

പൊറാടത്ത് said...

സ്വാഗതം..

Areekkodan | അരീക്കോടന്‍ said...

ബൂലോകത്തേക്ക് സ്വാഗതം, നല്ല നല്ല പോസ്റ്റുകള്‍ പോരട്ടെ .